Advertisements
|
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് അന്‍പത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു
ജോസ് കുമ്പിളുവേലില്‍
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ മെച്ചപ്പെട്ട ജോലി സാധ്യതകള്‍ തേടി എത്തിയ ഒരു കൂട്ടം മലയാളികള്‍, നമ്മുടെ സംസ്കാരവും കലയും പരിഭോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ട് ഒരുമിച്ച് ചേര്‍ന്ന് 1970ല്‍ രൂപംകൊടുത്ത കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് എന്ന സംഘടന ജൂണ്‍ 21ന് അന്‍പത്തിയഞ്ചാം വാര്‍ഷികം ഫ്രാങ്ക്ഫര്‍ട്ടിലെ സാല്‍ബാവു ബോണ്‍ഹൈമില്‍ വൈകുന്നേരം മൂന്നര മണി മുതല്‍ ആഘോഷിച്ചു.
സമാജം സെക്രട്ടറി ഹരീഷ് പിള്ള വിദ്യാര്‍ത്ഥികളായ രേഷ്മ ജോസഫ്, എല്‍ദോസ് പോള്‍ ഡിപിന്‍ എന്നിവര്‍ അവതാരകരായ പരിപാടിയില്‍, കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് മുഖ്യാതിഥിയായി കോണ്‍സുല്‍ സത്യനാരായണന്‍ പാറക്കാട്ട് പങ്കെടുത്തു. കോണ്‍സുലിന് കൂടാതെ കേരള സമാജം പ്രസിഡണ്ട് ഡിപിന്‍ പോള്‍, സെക്രട്ടറി ഹരീഷ് പിള്ള എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
കേരള സമാജത്തിന്റെ അംഗങ്ങളെയും പൂര്‍വ്വകാല പ്രവര്‍ത്തകരെയും അഭ്യുദയകാംക്ഷികളെയും സ്പോണ്‍സര്‍മാരെയും പ്രത്യേകം അഭിനന്ദിച്ചുകൊണ്ട് സമാജം പ്രസിഡന്‍റ് ഡിപിന്‍ പോള്‍ സ്വാഗതം ആശംസിച്ചു.
സാംസ്കാരിക തനിമയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച മുഖ്യാതിഥി സത്യനാരായണന്‍ പാറക്കാട്ട്, കേരള സമാജത്തിന്റെ മലയാളം സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളെ മറ്റ് അസോസിയേഷനുകളും മാതൃകയാക്കേണ്ട ഒന്നാണെന്ന് അഭിപ്രായപ്പെട്ടു. സമാജത്തിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം സമാജത്തിന്റെ ഇടതടവില്ലാത്ത 55 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെയും ഐക്യത്തെയും പ്രവര്‍ത്തന മികവിനെയും പ്രത്യേകം പ്രശംസിച്ചു.
തുടര്‍ന്ന് നടന്ന ഏറെ പ്രാധാന്യമുള്ള ഔദ്യോഗിക ചടങ്ങിന്റെ ഭാഗമായി, 1970 മുതല്‍ 2024 വരെ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തെ നയിച്ച മുന്‍കാല പ്രസിഡണ്ടുമാരെ ആദരവോടെ മലയാളം സ്കൂളിലെ കൊച്ചു കുട്ടികള്‍ കൈപിടിച്ച് വേദിയിലേക്ക് ആനയിച്ചു. സമാജത്തിന്റെ ക്ഷണം സ്വീകരിച്ച് എത്തിച്ചേര്‍ന്ന മുന്‍കാല പ്രസിഡന്‍റുമാര്‍ക്ക് സമാജത്തിനു വേണ്ടി മുഖ്യാതിഥി വേദിയില്‍ പ്രശംസ ഫലകം നല്‍കി ആദരിച്ചു. സമാജത്തിന്റെ തുടക്കകാലത്തെ തലമുറയെ പ്രതിനിധീകരിച്ച് എത്തിയ മുന്‍കാല പ്രസിഡന്റുമാര്‍ക്ക്, ഭാവിയിലേക്കുള്ള സമാജത്തിന്റെ പാത രൂപപ്പെടുത്തിയതിന്റെ ആദരസൂചകമായി, രണ്ട് തലമുറയ്ക്ക് ശേഷമുള്ള പുതുതലമുറയെ പ്രതിനിധീകരിച്ച് എത്തിയ മലയാളം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ആദരം നല്‍കാനായി ഒരേ വേദിയില്‍ അണിനിരത്തിയത് ചടങ്ങിനെ ഏറെ ഹൃദയംഗമവും അവിസ്മരണീയവുമാക്കി. മുന്‍കാല പ്രസിഡന്റുമാരെ പ്രതിനിധീകരിച്ച് മനോഹരന്‍ ചങ്ങനാത്ത് പ്രശംഗിച്ചു. തുടക്കം മുതല്‍ നിലവിലെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി സമാജത്തില്‍ കാലാകാലങ്ങളില്‍ ഉണ്ടായ പ്രവര്‍ത്തന രീതികളുടെ മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം ഓര്‍മ്മ പുതുക്കി. ഫ്രാങ്ക്ഫര്‍ട്ടിലെ മലയാളികളുടെ തന്നെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മറ്റൊരു സ്പോര്‍ട്സ് സംഘടനയായ ISFV യുടെ പ്രസിഡന്‍റ് അരുണ്‍കുമാര്‍ നായര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.
തുടര്‍ന്ന് 13 വര്‍ഷങ്ങളായി ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം മലയാളം സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ശേഷം വിരമിക്കുന്ന അധ്യാപിക അബില മാങ്കുളത്തിന് വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഔദ്യോഗികമായി യാത്രയയപ്പ് നല്‍കി. സ്കൂളിലെ പ്രവര്‍ത്തന മികവിന്റെ അംഗീകാരമായി വിരമിക്കുന്ന അധ്യാപികയ്ക്ക് ഫലകവും പ്രശംസ പത്രവും, കേരള സമാജത്തിനു വേണ്ടി പ്രസിഡന്‍റും മലയാളം സ്കൂള്‍ ട്രഷററും ആയ ഡിപിന്‍ പോള്‍, സെക്രട്ടറിയും സ്കൂള്‍ രക്ഷാകര്‍തൃ പ്രതിനിധിയുമായ ഹരീഷ് പിള്ള എന്നിവര്‍ ചേര്‍ന്ന് നല്‍കി. മലയാളം സ്കൂളിന്‍റെ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുത്ത അധ്യാപകന്‍ ബിന്നി തോമസും ചടങ്ങില്‍ സംബന്ധിച്ചു.
ഔദ്യോഗിക ചടങ്ങുകള്‍ക്ക് മിഴിവേകാന്‍ കേരളത്തിന്‍റെ സംസ്കാരം വിളിച്ചോതുന്ന തനതായ നൃത്തശില്പവും തുടര്‍ന്ന് ശാസ്ത്രീയ നൃത്തങ്ങളും ശേഷം വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ റൈന്‍ ബാന്റിന്റെ ഗാനമേളയും ഉണ്ടായിരിന്നു. പതിവുപോലെ ദേശീയഗാന അലപനത്തോടെ ഏകദേശം പത്തര മണിക്ക് ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു.
ഏകദേശം 550 ലധികം ആസ്വാദകര്‍ കുടുംബസമേതം പങ്കെടുത്ത ജൂബിലി ആഘോഷത്തീല്‍ വളരെ മിതമായ നിരക്കിലാണ് ടിക്കറ്റുകള്‍ ക്രമീകരിച്ചിരുന്നത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും മറ്റു വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം സൗജന്യമായിരുന്നു. മിതമായ നിരക്കില്‍ നാടന്‍ ഭക്ഷണവും ക്രമീകരിച്ചിരുന്നു.
പരിപാടികളുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും ഡിപിന്‍ പോള്‍ (പ്രസിഡന്‍റ്), ഹരീഷ് പിള്ള (സെക്രട്ടറി), രതീഷ് മേടമേല്‍ (ട്രഷറര്‍), കമ്മറ്റിയംഗങ്ങളായ, റെജീന ജയറാം, ബിന്നി തോമസ്, അജു സാം, ഷൈജു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. |
|
- dated 04 Jul 2025
|
|
Comments:
Keywords: Germany - Otta Nottathil - kerala_samajam_frankfurt_55_th_aniversery_June_21_2025 Germany - Otta Nottathil - kerala_samajam_frankfurt_55_th_aniversery_June_21_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|